കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ച

Update: 2018-04-23 19:44 GMT
Editor : Subin
കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ച
Advertising

വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍പോര്‍ട് സജ്ജമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അന്തിമ തീരുമാനം ഡിജിസിഎ കൈകൊള്ളും.

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ വിമാനക്കമ്പനി ഉടമകളും എയര്‍പോര്‍ട് അതോറിറ്റി അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍പോര്‍ട് സജ്ജമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അന്തിമ തീരുമാനം ഡിജിസിഎ കൈകൊള്ളും.

Full View

എയര്‍പോര്‍ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വിമാനക്കമ്പനി പ്രതിനിധികളും എയര്‍പോര്‍ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കരിപ്പൂരില്‍ പുതുതായി നിര്‍മിച്ച റണ്‍വേ കോഡ് ഋ ഗണത്തില്‍ പെട്ട വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുയോജ്യമാണോ എന്ന കാര്യമാണ് യോഗം പരിശോധിച്ചത്.

ബി ട്രിപിള്‍ സെവന്‍ റ്റു ഹണ്‍ഡ്രഡ്, ഇ ആര്‍ ബി ട്രിപ്പിള്‍ സെവന്‍ ടു ഹണ്‍ഡ്രഡ്, എല്‍ ആര്‍ എബ ത്രീ തേര്‍ടി ബ ത്രി ഹണ്‍ഡ്രഡ്, എ ത്രീ തേര്‍ട്ടി റ്റു ഹണ്‍ഡ്രഡ് തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസിന് റണ്‍വേ അനുകൂലമാണെന്ന് യോഗം വിലയിരുത്തി. മൂന്നാഴ്ചക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട് ഡിജിസിഎക്ക് സമര്‍പ്പിക്കും. അതിന് മുന്‍പ് ഒരിക്കല്‍ കൂടി റണ്‍വേയില്‍ സുരക്ഷാ പരിശോധന നടത്തും.

എയര്‍പോര്‍ട് ടെര്‍മിനല്‍, ഏപ്രണ്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ എയര്‍പോര്‍ട് അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് കൈമാറി. അടിയന്തരമായി ഒരുക്കേണ്ട ചില സൗകര്യങ്ങള്‍ സംബന്ധിച്ച പട്ടിക വിമാനക്കമ്പനികള്‍ യോഗത്തില്‍ സമര്‍പ്പിച്ചു. നവീകരിച്ച റണ്‍വേയില്‍ കോഡ് ഇ ഗണത്തില്‍ പെട്ട വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ ഡിജിസിഎ നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിമാനക്കമ്പനികളും എയര്‍പോര്‍ട് അതോറിറ്റിയും സംയുക്ത യോഗം ചേര്‍ന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News