പിണറായി ഭരണത്തില്‍ കണ്ണൂരില്‍ മാത്രം കൊല്ലപ്പെട്ടത് 10 പേര്‍
Update: 2018-04-24 03:58 GMT
ആറ് പേര്‍ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരും മൂന്ന് പേര്‍ സി.പി.എം പ്രവര്‍ത്തകരും
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 10 പേര്‍. ഇതില്‍ ആറ് പേര്‍ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകരും മൂന്ന് പേര്‍ സി.പി.എം പ്രവര്‍ത്തകരുമാണ്. മട്ടന്നൂരില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബാണ് ഈ കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇര.