കീടനാശിനി പ്രയോഗം: ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം
വയനാട്ടില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ തേയില നുള്ളുന്നതിനിടെ നാല് തൊഴിലാളി സ്ത്രീകള്‍ക്ക് ദേഹാസ്വാസ്ഥ്യം.
വയനാട്ടില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ തേയില നുള്ളുന്നതിനിടെ നാല് തൊഴിലാളി സ്ത്രീകള്‍ക്ക് ദേഹാസ്വാസ്ഥ്യം. കീടനാശിനിയുടെ മണമടിച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ട തൊഴിലാളികളെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഹാരിസണ്‍ മലയാളം കമ്പനിയുടെ അച്ചൂര്‍ എസ്റ്റേറ്റില്‍ തേയില നുള്ളാന്‍ പോയ നാല് സ്ത്രീകള്‍ക്കാണ് ഛര്‍ദിയും തലചുറ്റലും അനുഭവപ്പെട്ടത്. തേയില നുള്ളുന്നതിനടുത്തുള്ള മറ്റൊരു ഭാഗത്ത് കീടനാശിനി തളിക്കുന്നതിന്റെ മണമടിച്ചാണ് അസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവരെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മൂന്ന് പേരെ പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മരുന്ന് തളിച്ച് 15 ദിവസത്തിന് ശേഷം മാത്രമാണ് ആ സ്ഥലത്ത് തേയില നുള്ളാന്‍ പോകാറുള്ളതെന്നും കീടനാശിനി പ്രയോഗിക്കുന്നതിന്റെ തൊട്ടടുത്ത് തേയില നുള്ളാന്‍ പോയതാണ് പ്രശ്‌നത്തിന് കാരണമായതെന്നും ഇവര്‍ പറഞ്ഞു.