താമരശേരി ചുരത്തില്‍ നിര്‍മാണങ്ങള്‍ വ്യാപിക്കുന്നു

Update: 2018-04-26 14:45 GMT
Editor : Subin
താമരശേരി ചുരത്തില്‍ നിര്‍മാണങ്ങള്‍ വ്യാപിക്കുന്നു
Advertising

ശക്തമായൊരു മഴ പെയ്താല്‍ മണ്ണിടിച്ചില്‍ പതിവായ ഇവിടെയാണ് വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. വയനാട്ടില്‍ ബഹുനില കെട്ടിടനിര്‍മാണത്തിനുള്ള നിയന്ത്രണം കോഴിക്കോട് ജില്ലയുടെ ഭാഗമായ ചുരത്തിന് ബാധകമല്ല...

അതീവ പരിസ്ഥിതി ലോല പ്രദേശമായ താമരശേരി ചുരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം റോഡിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന രൂപത്തിലാണ് ഇവിടെ കച്ചവടലോബിയുടെ കടന്നുകയറ്റം. ഈ സാഹചര്യത്തില്‍ ചുരത്തിന് സമീപമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തുകയാണ് വയനാട്ടുകാര്‍.

പത്ത് ലക്ഷത്തോളം ജനസംഖ്യയുള്ള വയനാട് ജില്ലയുടെ ജീവനാഡിയാണ് താമരശ്ശേരി ചുരം. വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പത്ത് കിലോ മീറ്ററോളം നീളമുള്ള ഈ മലമ്പാത ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം കൂടിയാണ്. ശക്തമായൊരു മഴ പെയ്താല്‍ മണ്ണിടിച്ചില്‍ പതിവായ ഇവിടെയാണ് വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. വയനാട്ടില്‍ ബഹുനില കെട്ടിടനിര്‍മാണത്തിനുള്ള നിയന്ത്രണം കോഴിക്കോട് ജില്ലയുടെ ഭാഗമായ ചുരത്തിന് ബാധകമല്ല.

Full View

ചുരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശിപാര്‍ശ മറികടന്നാണ് നിര്‍മാണം പുരോഗമിക്കുന്നത്. ചുരത്തിന്റെ വശങ്ങളിലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും മണ്ണിളക്കിയുള്ള കൃഷിയും അവസാനിപ്പിക്കല്‍ മാത്രമാണ് ചുരം സംരക്ഷിക്കാനുള്ള പോംവഴി. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കയറിയിറങ്ങുന്ന ചുരത്തെ ഒരു വ്യാപാരകേന്ദ്രമാക്കി മാറ്റാനാണ് കച്ചവടലോബിയുടെ ശ്രമം. നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ ഭാരം കയറ്റിയെത്തുന്ന കൂറ്റന്‍ ചരക്ക് വാഹനങ്ങളും ചുരത്തിന് ഭീഷണിയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News