രാഷ്ട്രീയ കൊലപാതകങ്ങളിലെ ഉപഹരജി നിയമവിരുദ്ധമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ എത്തിക്കാൻ ശ്രമം

Update: 2018-04-26 14:07 GMT
Editor : Sithara
രാഷ്ട്രീയ കൊലപാതകങ്ങളിലെ ഉപഹരജി നിയമവിരുദ്ധമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ എത്തിക്കാൻ ശ്രമം
Advertising

രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച ഉപഹരജി നിയമവിരുദ്ധമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ എത്തിക്കാൻ ശ്രമം.

രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച ഉപഹരജി നിയമവിരുദ്ധമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ എത്തിക്കാൻ ശ്രമം. ഇതിനെതിരെ ഹൈകോടതി രജിസ്ട്രിക്ക് മുതിർന്ന സർക്കാർ അഭിഭാഷകർ പരാതി നൽകി. മറ്റൊരു ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെ ഉപഹരജി എങ്ങനെ തന്റെ ബഞ്ചിൽ എത്തിയെന്ന് ചീഫ് ജസ്റ്റിസ്‌ ചോദിച്ചു.

Full View

എല്‍ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തുണ്ടായ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഗോപാലൻ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ്‌ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി കഴിഞ്ഞ ദിവസം പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിശദമായ വാദത്തിനായി അടുത്ത 13 ലേക്ക്‌ മാറ്റി. അതിനിടെയാണ് ഇന്നലെ ഹരജിക്കാർ ഉപഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. പരാതിക്കാർ ചൂണ്ടിക്കാണിച്ച 7 കേസുകളിൽ മൂന്നെണ്ണെത്തിൽ കുറ്റപത്രം സമർപ്പിച്ചിച്ചില്ല. ഈ കേസുകൾ സിബിഐക്ക് വിടണം എന്നാണ് ഉപഹരജിയിലെ ആവശ്യം.

ഇന്നലെ സമർപ്പിച്ച ഉപഹരജി ഇന്ന് ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ എത്തി. മറ്റൊരു ഡിവിഷൻ ബെഞ്ചിൽ മുഖ്യ ഹരജി പരിഗണിച്ചു കൊണ്ടിരിക്കെ ഉപഹരജി മറ്റൊരു ഡിവിഷൻ ബഞ്ചിൽ എത്തുന്നത്‌ നിയമവിരുദ്ധമാണ്. ഹരജി എങ്ങനെ എത്തി ചീഫ് ജസ്റ്റിസ്‌ ചോദിച്ചു. തുടർന്ന് പ്രധാന ഹരജിക്കൊപ്പം പരിഗണിക്കാനായി ഉപഹരജി സിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. നിയമ വിരുദ്ധമായി ഹരജി എത്തിയതിനെതിരെ സർക്കാർ അഭിഭാഷകർ രജിസ്ട്രിയെ പരാതി അറിയിക്കുകയും ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News