സീസറിന്റെ ഭാര്യയുടെ ഉപമ കോടതിക്കും ബാധകമെന്ന് കോണ്‍ഗ്രസ് മുഖപത്രം
ലെജിസ്ലേറ്റീവിനെയും എക്‌സിക്യുട്ടീവിനെയും വിമര്‍ശന വിധേയമാക്കാമെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യറിയെ മാത്രം മാറ്റിനിര്‍ത്തണം. വിധിന്യായത്തെക്കാള്‍ ഇന്ന് വിവാദമാകുന്നത് ഒരുവിഭാഗം ന്യായാധിപന്മാര്‍ നടത്തുന്ന നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളുമാണ്.
സീസര്‍ മാത്രമല്ല, സീസറുടെ ഭാര്യയും സംശയാതീതമായിരിക്കണമെന്ന തത്വം ജനങ്ങള്‍ക്ക് മാത്രമല്ല, കോടതികള്‍ക്കും ബാധകമായിരിക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം. ജനാധിപത്യ സമൂഹത്തില്‍ ജുഡീഷ്യറി വിമര്‍ശനാതീതമാണോ എന്ന തലക്കെട്ടില്‍ വീക്ഷണം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതരല്ല എന്ന് അഭിപ്രായപ്പെടുന്നത്.
ലെജിസ്ലേറ്റീവിനെയും എക്‌സിക്യുട്ടീവിനെയും വിമര്‍ശന വിധേയമാക്കാമെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യറിയെ മാത്രം മാറ്റിനിര്‍ത്തണം. വിധിന്യായത്തെക്കാള്‍ ഇന്ന് വിവാദമാകുന്നത് ഒരുവിഭാഗം ന്യായാധിപന്മാര്‍ നടത്തുന്ന നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളുമാണ്. പലപ്പോഴും കേസുമായി ബന്ധമില്ലാത്തതും ന്യായാധിപന്റെ അധികാരപരിതിയില്‍ ഉള്‍പ്പടാത്തതുമായ കാര്യങ്ങളെ സംബന്ധിച്ചാണ് നിരീക്ഷണങ്ങള്‍ വരുന്നത്.ഈ അവസ്ഥയില്‍ അനാവശ്യകാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു വിമര്‍ശനം ഏല്‍ക്കുമ്പോള്‍ അത് കോടതിയലക്ഷ്യത്തിന്റെ പിരിധിയില്‍ പെടുമോ എന്നും പരിശോധിക്കേണ്ടതാണെന്നും മുഖപത്രത്തില്‍ പറയുന്നു.