കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കണമെന്ന് അമിത്ഷാ
Update: 2018-04-27 12:06 GMT
എന്‍ഡിഎ നയനിലപാടുകളോട് ചേര്‍ന്നുപോകുന്ന ഏത് പാര്‍ട്ടിയേയും സ്വാഗതം ചെയ്യുമെന്ന് കുമ്മനം പറഞ്ഞു...
സംസ്ഥാനത്ത് എന്‍ഡിഎ വിപുലീകരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ കൂടിക്കാഴ്ചക്കെത്തിയ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ മുതലായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അമിത് ഷാ നിര്‍ദേശം നല്‍കിയത്.
എന്‍ഡിഎ നയനിലപാടുകളോട് ചേര്‍ന്നുപോകുന്ന ഏത് പാര്‍ട്ടിയേയും സ്വാഗതം ചെയ്യുമെന്ന് കുമ്മനം പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായുണ്ടായ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം കുമ്മനം പറഞ്ഞു.