ഇ എം എസിനെ തോല്‍പ്പിച്ച ഓര്‍മകളില്‍ വി എസ് വിജയരാഘവന്‍
1999 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇഎംഎസ്.
1977 ല്‍ ആലത്തൂര്‍ മണ്ഡലത്തിലായിരുന്നു ഇഎംഎസിന്റെ അവസാന തെരഞ്ഞെടുപ്പ് മത്സരം. 1999 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇഎംഎസ്.
കോണ്‍ഗ്രസിന്റെ യുവനേതാവും പിന്നീട് എംപിയുമായ വി എസ് വിജയരാഘവനായിരുന്നു പരമ്പരാഗത ഇടതു കോട്ടയില്‍ ഇഎംഎസിനെയും സിപിഎമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതുമുതല്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായിരുന്നു ആലത്തൂര്‍. സിപിഎമ്മിന്റെ ആര്‍ കൃഷ്ണന്‍ കാല്‍ ലക്ഷത്തോളം വോട്ടിന് ജയിച്ചു വന്നിരുന്ന മണ്ഡലത്തില്‍ 1977 ല്‍ മത്സരിക്കാനെത്തിയത് സാക്ഷാല്‍ ഇഎംഎസ്.
ചെറുപ്പക്കാരനായൊരു നേതാവിനെ ഇഎംഎസിനെതിരെ നിര്‍ത്തണമെന്നായിരുന്നു ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശം. ലീഡറുടെ പിന്തുണയില്‍ അങ്ങനെ പാലക്കാട്ടെ യുവനേതാവ് വി എസ് വിജയരാഘവന് നറുക്കു വീണു. മുപ്പതിനായിരം വരെ ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു സിപിഎം പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ കഷ്ടിച്ച് 1999 വോട്ടിനായിരുന്നു ഇഎംഎസ് ജയിച്ചത്.
ശരിക്കും വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് എന്ന പരാമര്‍ശം ഇഎംഎസ് നടത്തി എന്നും വിജയരാഘവന്‍ പറയുന്നു.വോട്ടെണ്ണുന്ന വേളയില്‍ കൃത്രിമത്വം നടന്നു എന്ന ആക്ഷേപം അക്കാലത്ത് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയതും വിജയരാഘവന്‍ ഓര്‍മ്മിക്കുന്നു.