യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുത്തു
സഫീറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‍റെ കൊലപാതകത്തിനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കുന്തിപുഴ ബൈപാസിന് സമീപമുള്ള പുഴയോരത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തത്. പ്രതികളെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 13 വരെ റിമാന്റ് ചെയ്തു. സഫീറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് ഉച്ചക്ക് പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് സഫീറിനെ കുത്തിക്കൊല്ലാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തത്. മണ്ണാര്‍ക്കാട് കുന്തിപ്പുഴ ബൈപ്പാസിന് സമീപത്തുള്ള പുഴയോരത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തത്. ശേഷം പ്രതികളെ മണ്ണാര്‍ക്കാട്ടെ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. സഫീറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചു.
സഫീറിന്റെ വീട് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സന്ദര്‍ശിച്ചു. രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും കൊലപാതകത്തില്‍ ഒരുപോലെയായി മാറിയിരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു. അതിനിടെ ഇന്നലെ നടന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍നിന്നും യൂത്ത് ലീഗ് നേതാവ് ബലംപ്രയോഗിച്ച് മോചിപ്പിച്ചു. കല്ലടിക്കോട് പൊലീസ് സ്‌റ്റേഷനില്‍നിന്നും ഇന്നലെ വൈകീട്ടാണ് യൂത്ത് ലീഗ് മണ്ഡലം നേതാവ് റിയാസ് നാലകത്തിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുവന്നത്. റിയാസ് സ്‌റ്റേഷനില്‍നിന്നും പൊലീസിനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഹര്‍ത്താലിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിന് മുസ്‌ലിംലീഗ് മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.