മുള്ളേരിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മിച്ച പ്രാഥമികാരോഗ്യ കേന്ദ്രം നശിക്കുന്നു

Update: 2018-04-29 20:35 GMT
മുള്ളേരിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മിച്ച പ്രാഥമികാരോഗ്യ കേന്ദ്രം നശിക്കുന്നു
Advertising

കാസര്‍ഗോഡ് മുള്ളേരിയയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രാഥമികാരോഗ്യ കേന്ദ്രം നശിക്കുന്നു.

Full View

കാസര്‍ഗോഡ് മുള്ളേരിയയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രാഥമികാരോഗ്യ കേന്ദ്രം നശിക്കുന്നു. സമീപത്തെ ഏഴ് പഞ്ചായത്തുകളിലെ ദുരിത ബാധിതര്‍ക്ക് പ്രയോജനപ്പെടുമായിരുന്ന ആശുപത്രിയാണ് സര്‍ക്കാരിന്റെ അനാസ്ഥ കാരണം നശിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം ഉടന്‍ തുറുക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി 93 ലക്ഷം രൂപയിലാണ് ആശുപത്രി കെട്ടിടങ്ങള്‍ പണിതത്. കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇലക്ട്രിസ്റ്റി, ഫര്‍ണ്ണിച്ചര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിട്ടില്ല. പിഎച്ച്സിക്ക് പുറമേ സബ്ബ് സെന്റര്‍ സ്റ്റാഫ് കോട്ടേഴ്സ് തുടങ്ങിയവയുടെയും പണി പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തന സജ്ജമല്ല. ആശുപത്രി കെട്ടിടങ്ങള്‍ പ്രവര്‍ത്തന യോഗ്യമാക്കണമൊവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. നിലവില്‍ 30 വര്‍ഷം പഴക്കമുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങള്‍ പൂര്‍ത്തിയാക്കി പിഎച്ച്സി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News