അതിരപ്പളളി വിഷയത്തില്‍ എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം
Update: 2018-04-29 19:00 GMT
അതിരപ്പളളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമെന്ന് ബി.ജെ.പി
അതിരപ്പളളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതിരപ്പളളി വിഷയത്തില്‍ സി.പി.ഐ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് നിലപാട് വ്യക്തമാക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായി കൂടിയാലോചിച്ച് സമവായത്തിന് ശ്രമിക്കണമെന്നും കുമ്മനം കണ്ണൂരില്‍ പറഞ്ഞു.