ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: ഉത്തരവ് സ്റ്റേ ചെയ്തതിനെതിരായ ഹരജി ഹൈക്കോടതിയില്‍
Update: 2018-04-29 22:03 GMT

ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് സിംഗിള്‍ ബഞ്ച് ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.ഇതിനെതിരെ ലീഫ് സമര്‍പിച്ച അപ്പീല്‍ പരിഗണിക്കവെ, ട്രിബ്യൂണല്‍ ഉത്തരവ് പൂര്‍ണമായി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.ഈ അപ്പീലിന്‍മേലാണ് ഇന്ന് വാദം കേള്‍ക്കുക.
ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്തതിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഭിഭാഷക സംഘടനയായ ലീഫ് സമര്‍പിച്ച ഹരജിയാണ് പരിഗണിക്കുന്നത്.