മൂന്നാറില്‍ കൃത്രിമ രേഖകള്‍ ചമച്ച് ഭൂമി മുറിച്ചുവില്‍ക്കുന്നവരുമുണ്ടെന്ന് വി എസ്
Update: 2018-04-30 17:43 GMT
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് നടയില്‍ യുവകലാസാഹിതി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.
മൂന്നാറില്‍ ടാറ്റയെപ്പോലുള്ള വന്‍കിട കയ്യേറ്റക്കാര്‍ മാത്രമല്ല, കൃത്രിമ രേഖകള്‍ ചമച്ച് ഭൂമി മുറിച്ചുവില്‍ക്കുന്ന ചെറുകിട കയ്യേറ്റക്കാരുമുണ്ടെന്ന് വി എസ് അച്യുതാനന്ദന്‍. പരിസ്ഥിതി ചൂഷണത്തിനെതിരെ കാല്‍ നൂറ്റാണ്ട് മുമ്പ് താനുള്‍പ്പെടെയുള്ളവര്‍ സമരം നടത്തിയപ്പോള്‍ വെട്ടിനിരത്തലുകാര്‍ എന്ന് ആക്ഷേപിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ കയ്യേറ്റങ്ങള്‍ക്ക് മറയിടാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വി എസ് പറഞ്ഞു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് നടയില്‍ യുവകലാസാഹിതി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.