തീരത്തടിഞ്ഞ കപ്പല്‍ മൂലം കടലാക്രമണം രൂക്ഷം, പാപനാശം കടലെടുത്തു
കപ്പല്‍ തീരത്ത് അടിഞ്ഞതോടെ തിരയുടെ ദിശമാറി. ഇതോടെ തീരത്തെ 20 ലധികം വീടുകള്‍ കടലെടുത്തു.
മണ്ണുമാന്തികപ്പല്‍ നിയന്ത്രണം വിട്ട് കരക്കടിഞ്ഞതോടെ കൊല്ലം തീരത്ത് ശക്തമായ കടാലക്രണം. കപ്പല്‍ കരയ്ക്കടിഞ്ഞത് മൂലം രൂപപ്പെട്ട ശക്തമായ തിരയെ പ്രതിരോധിക്കാന്‍ തീരത്തിന്റെ ഒരുഭാഗത്ത് മാത്രമായി പുലിമുട്ടിട്ടതാണ് കടലാക്രണം രൂക്ഷമാകാന്‍ കാരണം. കടലാക്രമണം രൂക്ഷമായതോടെ കൊല്ലം മുണ്ടയ്ക്കലിലെ പ്രശസ്തമായ പാപനാശം കടലെടുത്തു.
പുറംകടലില്‍ നങ്കൂരമിട്ടിരുന്ന ഹന്‍സിത എന്ന മണ്ണ് മാന്തിക്കപ്പല്‍ നങ്കൂരം പൊട്ടിയതോടെ കഴിഞ്ഞ വര്‍ഷമാണ് കൊല്ലം തീരത്ത്ടിഞ്ഞത്. കപ്പല്‍ തീരത്ത് അടിഞ്ഞതോടെ തിരയുടെ ദിശമാറി. ഇതോടെ തീരത്തെ 20 ലധികം വീടുകള്‍ കടലെടുത്തു. തിരയെ പ്രതിരോധിക്കാന്‍ തീരത്ത് പുലിമുട്ടിട്ടെങ്കിലും നിര്‍മാണം ഒരുഭാഗത്ത് മാത്രമാണ് നടത്തിയത്. ഇതാണ് വീണ്ടും കടലാക്രമണം രൂക്ഷമാകാന്‍ കാരണം. കൊല്ലം മുണ്ടയ്ക്കലില്‍ പ്രശസ്തമായ പാപനാശം കടലെടുത്തിരിക്കുകയാണ്.
തീരദേശ പാതവരെ കടലെടുക്കാറായിട്ടും കപ്പല്‍ നീക്കം ചെയ്യാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കാത്തത് തീരദേശവാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.