നിയമന വിവാദം: ഇ പി ജയരാജന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്ന് ചെന്നിത്തല
Update: 2018-05-02 19:21 GMT
ബന്ധു നിയമനത്തെ തുടര്‍ന്ന് വിവാദത്തിലായ മന്ത്രി ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം
നിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ പി ജയരാജന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശാസിച്ചുവെന്നത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും പൊടിക്കൈകൾ കൊണ്ട് മാത്രം പ്രശ്നം ഒതുക്കി തീര്‍ക്കാനാവില്ലെന്നും ഇ പി ജയരാജനെ പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്‍റ് വി എം സുധീരനും ആവശ്യപ്പെട്ടു.
ബന്ധു നിയമനത്തെ തുടര്‍ന്ന് വിവാദത്തിലായ മന്ത്രി ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്.