വിധി സ്വാഗതം ചെയ്യുന്നതായി യെച്ചൂരി
Update: 2018-05-02 14:54 GMT
ലാവലിന്‍ ആരോപണം ഉന്നയിക്കാനുള്ള അവസരം എതിരാളികള്‍ക്ക് ഇതോടെ നഷ്ടമായെന്നും കോടിയേരി
ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി നിലപാട് കോടതി അംഗീകരിച്ചുവെന്നും യെച്ചൂരി പ്രതികരിച്ചു. ലാവലിന്‍ കേവലം രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു, ലാവലിന്‍ ആരോപണം ഉന്നയിക്കാനുള്ള അവസരം എതിരാളികള്‍ക്ക് ഇതോടെ നഷ്ടമായെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.