ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ നിരാഹാര സമരം

Update: 2018-05-03 18:45 GMT
Editor : Sithara
ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ നിരാഹാര സമരം
Advertising

സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമരപന്തലിലെത്തി

Full View

തൃശൂര്‍ വട്ടപ്പാറയിലെ ക്വാറികളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പത്തി മിനിയുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമരപന്തലിലെത്തി. അതേസമയം അനധികൃത കോറികളുടെ പ്രവര്‍ത്തനം തടയുമെന്ന് ഒല്ലൂർ എംഎല്‍എ കെ രാജന്‍ അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നാളെ തിരുവന്തപുരത്ത് ചര്‍ച്ച നടക്കും.

തൃശൂര്‍ വട്ടപ്പാറയിലെ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി മലയോര സമിതി തൃശ്ശൂര്‍ കലക്ട്രേറ്റിന് മുന്നിൽ നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയാണ് മിനിയുടെ നിരാഹാര സമരം. ഇക്കാര്യത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ ചര്‍ച്ച നടത്താമെന്ന് അറിയിച്ചെങ്കിലും പട്ടയം റദ്ദാക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമരത്തിന് പിന്തുണയുമായെത്തി.

നേരത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും സമരപന്തലിലെത്തി പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ക്വാറികള്‍ക്ക് പട്ടയം അനുവദിച്ചത് സംബന്ധിച്ച രേഖകള്‍ റവന്യു വകുപ്പ് പരിശോധിക്കുന്നുണ്ടെന്നും അനധികൃത കോറികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്നും ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ പറഞ്ഞു. നിരാഹാരമനുഷ്ടിക്കുന്ന മിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News