മത്സ്യഫെഡ് പുനസംഘടനക്കെതിരെ ചെയര്‍മാന്‍

Update: 2018-05-03 03:48 GMT
മത്സ്യഫെഡ് പുനസംഘടനക്കെതിരെ ചെയര്‍മാന്‍
Advertising

സഹകരണ നിയമത്തെ കുഴിച്ചു മൂടാനാണ് സംസ്ഥാന സർക്കാർ ശ്രമമെന്ന് മത്സ്യഫെഡ് ചെയർമാൻ വി ദിനകരന്‍ ആരോപിച്ചു

Full View

മത്സ്യഫെഡ് പുനസംഘടനക്കെതിരെ ചെയര്‍മാന്‍ രംഗത്ത്. സഹകരണ നിയമത്തെ കുഴിച്ചു മൂടാനാണ് സംസ്ഥാന സർക്കാർ ശ്രമമെന്ന് മത്സ്യഫെഡ് ചെയർമാൻ വി ദിനകരന്‍ ആരോപിച്ചു. പുതിയ എംഡിയെ നിയമിച്ച് ബോർഡ് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറയുന്നു.

ഒന്നര വർഷം പൂർത്തിയായ മത്സ്യഫെഡ് ഭരണസമിതിക്ക് അഞ്ച് വർഷം പൂർത്തിയാക്കാൻ അവകാശമുണ്ടെന്നാണ് നിലവിലെ ബോഡിന്റെ വാദം. പുതിയ സർക്കാരിന് സഹകരണ സംഘങ്ങളിൽ ഇടപെടാം എന്നാൽ സഹകരണ നിയമത്തെ അട്ടിമറിച്ച് പിരിച്ചു വിടാൻ കഴിയില്ലെന്നും നിലവിലെ ഭരണസമിതി വാദിക്കുന്നു. മത്സ്യഫെഡിന്റെ കാലാവധി തീരും മുൻപേ സർക്കാർ ഇടപെട്ടാൽ അതിനെ കോടതിയിൽ നേരിടാനാണ് മത്സ്യഫെഡിന്റെ തീരുമാനം.

മത്സ്യഫെഡിൽ പുതിയ ഭരണസംവിധാനം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തെ രാഷ്ട്രീയമായി നേരിടുന്നതിന്റെ ഭാഗമാണ് ചെയർമാന്റെ നീക്കം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിവിധ ബോർഡുകൾ പുനസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മത്സ്യഫെഡിലെ നീക്കം. പ്രശ്നം കോടതിയിലെത്തിയാൽ മത്സ്യഫെഡിന്റെ പ്രവർത്തനത്തെ അതു ബാധിക്കാൻ സാധ്യതയുണ്ട്. ഓണക്കാലത്തേക്കുള്ള ബോണസും മണ്ണെണ്ണ സബ്സിഡിയും നൽകാനുള്ള നടപടിക്രമങ്ങൾ ഇതുവരെയും ആരംഭിക്കാനായിട്ടില്ല.

Tags:    

Similar News