ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് ഉച്ചക്കാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

Update: 2018-05-03 09:45 GMT
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് ഉച്ചക്കാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്
Advertising

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റു വീശുമെന്നായിരുന്നു മുന്നറിയിപ്പ്

ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ഇന്നലെ ഉച്ചക്കാണ് ലഭിച്ചതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്. കേരള തീരത്ത് പ്രഹരശേഷിയുള്ള കാറ്റ് വീശുമെന്നും കടലാക്രമണമുണ്ടാകുമെന്നുളള മുന്നറിയിപ്പ് ബുധനാഴ്ച തന്നെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ചുഴലിക്കാറ്റ് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാനിരിക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് ഇന്നലെ രാവിലെ എട്ടരക്കും ലഭിച്ചു.

ബുധനാഴ്ച ഉച്ചക്ക് രണ്ടരക്ക് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്രസമുദ്ര ഗവേഷണ സ്ഥാപനമായ INCOIS നല്‍കിയ മുന്നറിയിപ്പാണിത്. കടലാക്രമണവും പ്രഹരശേഷിയുമുള്ള കാറ്റുമുണ്ടാകുമെന്നതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പാണിത്. ഇത് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരക്ക് ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെയും ഉപഗ്രഹചിത്രങ്ങള്‍ സഹിതം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം നല്‍കിയ മുന്നറിയിപ്പാണിത്.

രൂപപ്പെടുന്നത് ചുഴലിക്കാറ്റാണെന്നും കന്യാകുമാരി തീരത്തേക്ക് നീങ്ങുന്നുവെന്നും പറയുന്നു. ലക്ഷദ്വീപില്‍ കനത്ത നാശമുണ്ടാക്കുമെന്നും കേരളത്തിലും തമിഴ്നാട്ടിലും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഈ നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. പിന്നീട് ഉച്ചക്ക് പന്ത്രണ്ട് മണിക്കും മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് സംസ്ഥാന ഭരണകൂടം ദുരിതാശ്വാസത്തിനായി ഇറങ്ങിയത്. ഇതിനോടകം തെക്കന്‍ ജില്ലകളില്‍ കാറ്റും മഴയും ശക്തി പ്രാപിച്ചിരുന്നു

ആഗോള താപനവും എല്‍ നിനോ പ്രതിഭാസവും മൂലം ഏത് ലോകത്തേത് ഭാഗത്തും ചുഴലിക്കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു.

Full View
Tags:    

Similar News