ബീവറേജ് ഔട്ട്‌ലെറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

Update: 2018-05-04 01:16 GMT
ബീവറേജ് ഔട്ട്‌ലെറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം
Advertising

ജനവാസ കേന്ദ്രത്തില്‍ മദ്യവില്‍പ്പന കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍

Full View

ബീവറേജ് ഔട്ട്‌ലെറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. കാസര്‍കോട് പഴയ ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്‌ലെറ്റ് അണങ്കൂരിലേക്ക് മാറ്റാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. മദ്യവുമായി എത്തിയ ലോറി സ്ത്രീകളുടെ നേതൃത്വത്തില്‍ തടഞ്ഞു. ജനവാസ കേന്ദ്രത്തില്‍ മദ്യവില്‍പ്പന കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ഐ സി ഭണ്ഡാരി റോഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബീവറേജ് ഔട്ട്‌ലെറ്റ് അണങ്കൂര്‍ കാപ്പിവളപ്പ് റോഡിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. മദ്യവുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. ജനവാസ കേന്ദ്രത്തില്‍ ബിവറേജ് മദ്യശാല വരുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു കാരണവശാലും അണങ്കൂരില്‍ മദ്യശാല തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

ബീവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചുവന്നിരുന്ന കെട്ടിടത്തിന്റെ ഉടമ മുറി ഒഴിയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതോടെയാണ് മദ്യശാല അണങ്കൂരിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്.

Tags:    

Similar News