പാദുവാപുരം പള്ളിയിലെത്തിയാല്‍ ബത്‌ലഹേമിലൂടെ യാത്രചെയ്യാം

Update: 2018-05-04 23:34 GMT
പാദുവാപുരം പള്ളിയിലെത്തിയാല്‍ ബത്‌ലഹേമിലൂടെ യാത്രചെയ്യാം
Advertising

ആലപ്പുഴ അരൂക്കുറ്റി പാദുവാപുരം പള്ളിയിലാണ് ബത്‌ലഹേം തെരുവും പുൽത്തൊഴുത്തുമെല്ലാം പുനസൃഷ്ടിച്ചിരിക്കുന്നത്

Full View

ഉണ്ണി യേശുവിന്റെ ജനനം കണ്ട് ബത്‌ലഹേമിലൂടെ ഒരു യാത്ര പോവാം. ആലപ്പുഴ അരൂക്കുറ്റി പാദുവാപുരം പള്ളിയിലാണ് ബത്‌ലഹേം തെരുവും പുൽത്തൊഴുത്തുമെല്ലാം പുനസൃഷ്ടിച്ചിരിക്കുന്നത്. കാലഘട്ടത്തെ രണ്ടായി തിരിച്ച ജനനത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.

2016 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ബത്‌ലഹേം തെരുവ്. അപ്പത്തിന്‍റെ മണമുള്ള വഴികളിലൂടെ മുന്നോട്ട് പോകാം. ഒരു നാടിന്‍റെ സംസ്കാരവും കച്ചവടവുമെല്ലാം കണ്‍മുന്നില്‍. മറിയത്തെയും കൊണ്ടുള്ള യൗസേപ്പിതാവിന്‍റെ യാത്ര ഒടുവില്‍ കാലിത്തൊഴുത്തില്‍ എത്തുന്നു. ഒപ്പം കാഴ്ച്ചക്കാരും.

18000 ചതുരശ്രയടി സ്ഥലത്തുകൂടി 20 മിനിട്ട് നടന്നാല്‍ ലഭിക്കുക കാഴ്ചയുടെ വിസ്മയലോകം. സിനിമ അണിയറ പ്രവർത്തകരുടെ നേതൃത്വത്തിലാണ് അരൂക്കുറ്റി പാദുവാപുരം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ യേശുവിന്‍റെ ജനനത്തോട് അനുബന്ധിച്ചുള്ള സംഭവങ്ങളും ദൃശ്യങ്ങളും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയായി തീര്‍ത്തിരിക്കുന്നത്. ചലച്ചിത്രതാരം എഴുപുന്ന ബൈജുവാണ് ഈ ബത്‌ലഹേമിന്‍റെ സംവിധായകന്‍.

ബത്‌ലഹേമിലെ അന്നത്തെ വീടുകൾ, സത്രങ്ങൾ, രാജകൊട്ടാരങ്ങൾ, കിണർ, ശബ്ദങ്ങൾ, സംഗീതം എന്നിവ ഇവിടെ ആസ്വദിക്കാം. അരൂക്കുറ്റി സ്വദേശികളായ ഇരുനൂറോളം പേരാണു കഥാപാത്രങ്ങളായി എത്തുന്നത്. ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെയാണ് പ്രദർശനം.

Tags:    

Similar News