ഓഖി: വൈകാരിക വേലിയേറ്റമുണ്ടാക്കി പ്രശ്നങ്ങളെ വഴി തിരിച്ചുവിടാൻ ശ്രമമെന്ന് മുഖ്യമന്ത്രി

Update: 2018-05-04 21:21 GMT
Editor : Muhsina
ഓഖി: വൈകാരിക വേലിയേറ്റമുണ്ടാക്കി പ്രശ്നങ്ങളെ വഴി തിരിച്ചുവിടാൻ ശ്രമമെന്ന് മുഖ്യമന്ത്രി
Advertising

തീരദേശത്തെ പ്രശ്നങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടുവെന്ന് മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. വൈകാരികതയിൽ തളഞ്ഞു കിടന്നാൽ പോര പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്ന പരിഹാരത്തിന്റെ സാധ്യത കളയരുത്. പരസ്പരം പഴിചാരേണ്ട..

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി ചിലർ പ്രശ്നങ്ങളെ വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1740 കോടി രൂപയുടെ സഹായത്തിനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. പത്ത് ദിവസം കൂടി നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

തീരദേശത്തെ പ്രശ്നങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടുവെന്ന് മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. വൈകാരികതയിൽ തളഞ്ഞു കിടന്നാൽ പോര പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്ന പരിഹാരത്തിന്റെ സാധ്യത കളയരുത്. പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ മഹാ സംഗമം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദുരന്തത്തിൽ പെട്ട് ജോലിയെടുക്കാൻ സാധിക്കാത്തവരുടെ പുനരധിവാസത്തിന് 5 ലക്ഷം സർക്കാർ നൽകും.

മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും. ഭാവിയിൽ ദുരന്തം വന്നാൽ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സർക്കാർ നിന്ദിതർക്കം പീഢിതർക്കും യാതന അനുഭവിക്കുന്നവർക്കും ഒപ്പമാണ്.കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റമനസ്സോടെയാണ് കേരളം പ്രവർത്തിച്ചത്. നൂറ് ആടുകളിൽ കൈവിട്ടു പോയ ഒരാടിനെ തേടി പോകുന്ന വലിയ മനസു പോലെയാണ് നമ്മൾ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News