കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തുടങ്ങി

Update: 2018-05-04 02:52 GMT
Editor : Sithara
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തുടങ്ങി
Advertising

വിതരണോത്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അഞ്ച് മാസത്തെ പെന്‍ഷനാണ് കുടിശ്ശികയുള്ളത്

ലാഭക്കണ്ണോടെയല്ല സഹകരണ മേഖല കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് തയ്യാറായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പൊതുമേഖല തകരുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ മുടങ്ങിപ്പോയ പെന്‍ഷന്‍ വിതരണോത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Full View

കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ സഹകരണ ബാങ്കുകള്‍ മുന്നോട്ടുവന്നത് അവരുടെ കരുത്തിന്‍റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും അടയാളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലിശനിരക്ക് ചൂണ്ടിക്കാട്ടി ഈ ഇടപാടിനെ ലാഭമുണ്ടാക്കാനുള്ള ഒന്നായി ആക്ഷേപിക്കുന്നവരോട് സഹതാപമേയുള്ളൂ. കെഎസ്ആര്‍ടിസിയെ സഹായിച്ചതിന്റെ പേരില്‍ സഹകരണ മേഖല തകരുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. യുഡിഎഫ് ഭരണകാലത്തും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് ഇന്നലെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചതെന്ന് എം ഡി ഹേമചന്ദ്രന്‍ പറഞ്ഞു. 8.65 കോടി. യാത്രക്കാര്‍ 50 ലക്ഷത്തിലധികം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News