തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞു കയറി മൂന്ന് മരണം
Update: 2018-05-06 19:36 GMT
രാവിലെ 6.15 ഓടെയായിരുന്നു അപകടം
തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ്കയറി 3 പേര്‍ മരിച്ചു. ബസ് കാത്ത് നിന്നവരാണ് മരിച്ച മൂന്ന് പേരും. അശ്രദ്ധമായ ഡ്രൈവിങാണ് അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ ആറേ കാലോടെയാണ് അപകടം. തലശേരിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് അമല ആശുപത്രിക്ക് സമീപമുള്ള ബസ് സ്റ്റോപിലേക്ക് പാഞ്ഞ് കയറിയത്.
2 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പറപ്പൂര്‍ സ്വദേശി മിഷേല്‍ കുന്നംകുളം ഞമനേങ്ങാട് സ്വദേശി ഹംസ, ചൂരക്കാട്ടുകര സ്വദേശി ഗംഗാധരന്‍ എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയടക്കം 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അമല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.