എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ടൗണ്‍ഷിപ്പിന്റെ ആദ്യ ഘട്ടം നാടിന് സമര്‍പ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ കാസര്‍കോട് ഇരിയയിലെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഷിപ്പ് ഒരുക്കുന്നത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഒരുക്കിയ ടൗണ്‍ഷിപ്പിന്റെ ആദ്യ ഘട്ടം ഗവര്‍ണര്‍ പി സദാശിവം നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ കാസര്‍കോട് ഇരിയയിലെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഷിപ്പ് ഒരുക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരതബാധിതരായ കുടുംബങ്ങള്‍ക്കായി 36 വീടുകള്‍, അരലക്ഷം ലിറ്ററിന്റെ കുടിവെള്ള സംഭരണി, ആംഫി തിയേറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ആയുര്‍വേദമടക്കമുള്ള ചികിത്സ സൗകര്യമുള്ള ആശുഷ് സെന്റര്‍, ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. ടൗണ്‍ഷിപ്പ് നാടിന് കൈമാറുന്ന ചടങ്ങ് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. ജില്ലയിലെ 108 എന്‍ഡോസള്‍ഫാന്‍ ദുരതബാധിതര്‍ക്ക് വീടുവെച്ചുനല്‍കുന്ന സായിപ്രസാദം ഭവനപദ്ധതിയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് സായിപ്രസാദം ഭവന പദ്ധതി നടപ്പിലാക്കുന്നത്.