സ്പിന്നിംഗ് മില്ലുകളില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതില്‍ അഴിമതി
സി.സി.പി.സി അംഗങ്ങള്‍ സ്വകാര്യ കമ്പനികളുടെ കമ്മീഷന്‍ വാങ്ങിയാണ് കോട്ടണ്‍ വാങ്ങിയതെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തൊഴിലാളികള്‍ ആരോപിക്കുന്നത്.
പൊതുമേഖല സ്പിന്നിംഗ് മില്ലുകളില്‍ അസംസ്‌കൃത വസ്തുക്കല്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി പരാതി. കുറഞ്ഞ വിലയില്‍ കോട്ടണ്‍ കോര്‍പ്പറേഷനില്‍നിന്നും കോട്ടണ്‍ ലഭിക്കുമെന്നിരിക്കെ കൂടിയ വിലക്ക് സ്വകാര്യ കമ്പനിയില്‍നിന്നും കോട്ടണ്‍ വാങ്ങിയെന്നാണ് ആരോപണം. സര്‍ക്കാറിനു നഷ്ടം ഉണ്ടാക്കി കൂടിയ വിലക്ക് കോട്ടണ്‍ വാങ്ങിയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപെട്ട് സ്പിന്നിംഗ് മില്‍ വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ സ്‌റ്റേറ്റ് കമ്മറ്റി മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നല്‍കി.
സാമ്പത്തിക പ്രതിസന്ധിമൂലം പൊതുമേഖലയിലെ 11 സ്പിന്നംഗ് മില്ലുകള്‍ അടച്ചിട്ടിരുന്നു.സര്‍ക്കാര്‍ 15 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുന്‍മ്പാണ് ഈ മില്ലുകള്‍ തുറന്നത്.എന്നാല്‍ കോട്ടണ്‍ വാങ്ങുന്നതിനായി നിയോഗിച്ച സി.സി.പി.സി കമ്മറ്റി ചട്ടം ലംഘിച്ച് കൂടിയ വിലക്ക് കോട്ടണ്‍ വാങ്ങി എന്നാണ് ആരോപണം. ഈമാസം നലാം തിയ്യതി തൃശൂര്‍ സ്പിന്നിംഗ് മില്ലിലേക്ക് സ്വകാര്യ കമ്പനിയില്‍നിന്നും കോട്ടണ്‍ വാങ്ങിയത് 50200 രൂപക്കാണ്. 355 കിലോയ്ക്കാണ് ഈ നിരക്ക്. എന്നാല്‍ ഇതെ ദിവസം കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 47000രൂപ മാത്രമായിരുന്നു വില. ഇത്തരത്തില്‍ ഒന്നേകാല്‍ ലക്ഷം കിലോ കോട്ടണാണ് വാങ്ങി കൂട്ടിയത്. അധിക വില നല്‍കി കോട്ടണ്‍ വാങ്ങിയതിലൂടെ 12ലക്ഷം രൂപയോളം സര്‍ക്കാറിനു നഷ്ടമായി.
സി.സി.പി.സി അംഗങ്ങള്‍ സ്വകാര്യ കമ്പനികളുടെ കമ്മീഷന്‍ വാങ്ങിയാണ് കോട്ടണ്‍ വാങ്ങിയതെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തൊഴിലാളികള്‍ ആരോപിക്കുന്നത്. ചട്ടങ്ങള്‍ പാലിച്ചാണ് കോട്ടണ്‍ വാങ്ങിയതെന്നാണ് ടെക്‌സ്‌ഫെഡ് എംഡി വിശദീകരിക്കുന്നത്.