വര്‍ക്കല കൂട്ടബലാത്സംഗം: പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് ഡിവൈഎസ്‍പി
പെണ്‍കുട്ടി തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്
തിരുവനന്തപുരം വര്‍ക്കലയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. മൂന്ന് പേരാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശികളായ സുജിത്ത് എന്ന സഫീര്‍, ഓട്ടോ ഡ്രൈവര്‍ സൈജു, റാഷിദ് എന്നിവരാണ് പ്രതികളെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഫീര്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. സൈജുവിന്റെ ഓട്ടോറിക്ഷയില്‍ സഫീറിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ സഫീറും സൈജുവും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്നെത്തിയ റാഷിദും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മൊഴിയിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ സുഹൃത്തുക്കളില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പീഡനം പെണ്‍കുട്ടിയില്‍ മാനസിക ആഘാതമുണ്ടാക്കിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റ് ഐഎസിയുവിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വര്‍ക്കല അയന്തി റെയില്‍വെ മേല്‍പാലത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വര്‍ക്കല ശിവഗിരി ശ്രീനാരായണ ഗുരു മെഡിക്കല് മിഷന്‍ കോളജിലെ രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
വര്‍ക്കലയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ ഓട്ടോറിക്ഷയില്‍ കണ്ടെത്തി നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ദൃക്സാക്ഷികളുടെ പ്രതികരണത്തിലേക്ക്...