വളര്‍ച്ചയുടെ പടവില്‍ മലബാര്‍ ഗ്രൂപ്പ്
സ്വര്‍ണ വ്യാപാരത്തില്‍ നിന്ന് തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലയിലേക്ക് വികസിച്ചതാണ് മലബാര്‍ ഗ്രൂപ്പിന്റെ വളര്‍ച്ച
മലയാളികളുടെ സംരംഭകത്വ മികവ് അന്താരാഷ്ട്ര രംഗത്തേക്കെത്തിച്ച സ്ഥാപനമാണ് മലബാര്‍ ഗ്രൂപ്പ്. സ്വര്‍ണ വ്യാപാരത്തില്‍ നിന്ന് തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലയിലേക്ക് വികസിച്ചതാണ് മലബാര്‍ ഗ്രൂപ്പിന്റെ വളര്‍ച്ച. ഇന്ത്യക്കകത്തും പുറത്തുമുള്ള മലബാര്‍ ഗ്രൂപ്പിന്റെ സംരംഭങ്ങളാണ് ഇന്നത്തെ മീഡിയ വണ്‍- മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.
1993 ല്‍ കോഴിക്കോടാണ് മലബാര്‍ ഗോള്‍ഡിന്‍റെ ആദ്യ ഷോറൂം ആരംഭിച്ചത്. ഇപ്പോള്‍ 9 രാജ്യങ്ങളിലായി 154 ഷോറൂമുകളുണ്ട്. കൂടുതലാരും പരീക്ഷിക്കാത്ത ബിസിനസ് മോഡല്‍ വികസിപ്പിച്ചെടുത്താണ് മലബാര്‍ ഗ്രൂപ്പ് വളര്‍ച്ചയുടെ പടവുകള്‍ കയറിയത്
അതാത് പ്രദേശത്തുള്ളവരെ നിക്ഷേപകരായി സ്വീകരിച്ച് അവിടെ പുതിയ സംരഭങ്ങള്‍ തുടങ്ങുകയും ജോലിക്കാരെ തന്നെ നിക്ഷേപകരാക്കുകയുമാണ് മലബാര്‍ ഗ്രൂപ് ചെയ്തത്.
പാര്‍പ്പിട പദ്ധതികളും ഷോപ്പിങ് മാളുകളും അടങ്ങിയ മലബാര്‍ ഡവലപേഴ്സ് , ഫര്‍ണിച്ചര്‍ രംഗത്ത് ഇഹാം, മലബാര്‍ വാച്സ്, ജൈവ പച്ചക്കറി മേഖലയില്‍ ഗ്രീന്‍ തമ്പ്, കോര്‍പറേറ്റ് ഗിഫ്റ്റിങ് മേഖലയിലെ മെഗാ ട്രേഡ് എന്നിവയാണ് മലബാര്‍ ഗ്രൂപ്പിന്റെ മറ്റു സംരഭങ്ങള്‍. 7500 അംഗങ്ങള്‍ അടങ്ങിയ മാനേജ്മെന്റ് ടീമുള്ള മലബാര്‍ ഗ്രൂപ്പിന് 2500 കോടി രൂപയുടെ വിറ്റുവരവുണ്ട്.