രക്ഷാപ്രവര്‍ത്തനത്തിനിടെ വീരമൃത്യ വരിച്ച ജാസിമിന് മീഡിയവണ്‍-ഗള്‍ഫ് മാധ്യമം ആദരം

Update: 2018-05-07 03:42 GMT
Editor : Jaisy
രക്ഷാപ്രവര്‍ത്തനത്തിനിടെ വീരമൃത്യ വരിച്ച ജാസിമിന് മീഡിയവണ്‍-ഗള്‍ഫ് മാധ്യമം ആദരം
Advertising

ഇരുനൂറിലധികം പ്രവാസികളെ രക്ഷപ്പെടുത്തിയാണ് ജാസിം മരണത്തെ പുല്‍കിയത്

Full View

ദുബൈയില്‍ തീപിടിച്ച എമിറേറ്റ്സ് വിമാനത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച യുഎഇ അഗ്നിശമനസേനാംഗം ജാസിം അല്‍ ബലൂഷിയെ മീഡിയവണും ഗള്‍ഫ് മാധ്യമവും മരണാനന്തര ബഹുമതി നല്‍കി ആദരിക്കുന്നു. ഇരുനൂറിലധികം പ്രവാസികളെ രക്ഷപ്പെടുത്തിയാണ് ജാസിം മരണത്തെ പുല്‍കിയത്.

സ്വന്തം ജീവന്‍ നല്‍കി ജാസിം തിരിച്ചുപിടിച്ചത് മലയാളികളടക്കമുള്ള മൂന്നൂറോളം യാത്രക്കാരുടെ ജീവനാണ്. തലനാരിഴക്ക് കൈവിട്ടുപോവുമായിരുന്ന ജീവിതം തിരിച്ചു നല്‍കിയ നായകനാണ് പ്രവാസികള്‍ക്ക് ജാസിം. റാസല്‍ഖൈമയിലെ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച് നന്ദി പറയാനെത്തുന്ന മലയാളികളുടെ ഒഴുക്ക് പ്രവാസി സമൂഹം ജാസിമിന് നല്‍കുന്ന ആദരത്തിന്റെ തെളിവാണ്. ജാസിമിനും കുടുംബത്തിനും അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന ഗള്‍ഫ് മലയാളികളുടെ ആവശ്യം പരിഗണിച്ചാണ് അവരുടെ നേര്‍ശബ്ദമായ ഗള്‍ഫ് മാധ്യമവും മീഡിയവണും അതിന് വേദിയൊരുക്കുന്നതെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പറഞ്ഞു.

വേര്‍പാടിന്റെ വേദനക്കിടയിലും മറ്റുള്ളവര്‍ക്കായി ജീവന്‍ നല്‍കിയ മകനില്‍ അഭിമാനിക്കുകയാണ് പിതാവ് ഈസ അല്‍ബലൂഷി. ഈ കുടുംബത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാണ് മീഡിയവണും ഗള്‍ഫ് മാധ്യമവും ഒരുക്കുന്ന ചടങ്ങ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News