തിരുവനന്തപുരത്തെ എടിഎം കവര്‍ച്ച റോബിന്‍ഹുഡ് മാതൃകയില്‍
തിരുവനന്തപുരത്തെ എടിഎം കവര്‍ച്ച റോബിന്‍ഹുഡ് ചിത്രത്തെ അനുസ്മരിപ്പിക്കും വിധം.
തിരുവനന്തപുരത്തെ എടിഎം കവര്‍ച്ച റോബിന്‍ഹുഡ് ചിത്രത്തെ അനുസ്മരിപ്പിക്കും വിധം. സ്കിമ്മറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കൃത്യം നടത്തിയത്. എടിഎം കൌണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.
തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്ബിഐ എടിഎമിലെ സിസിടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തം. എടിഎം മാഗ്നറ്റിക് കോഡ് റീഡ് ചെയ്യാന്‍ കഴിയുന്ന സ്കിമ്മര്‍ ഘടിപ്പിച്ചാണ് ഓപ്പറേഷന്‍ തുടങ്ങുന്നത്. കൂടെ ഹൈറസല്യൂഷന്‍ കാമറയും എസ്ഡികാര്‍ഡും ഉൾക്കൊള്ളുന്ന ഉപകരണവും പിടിപ്പിക്കുന്നു. ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് പിന്നീട് സംഘം ചെയ്യുന്നത്. മെഷീനുകള്‍ കുത്തിത്തുറന്നും പൊളിച്ചും പണം കവരുന്ന പഴയ രീതി മാറി.
റെക്കോര്‍ഡ് ചെയ്യുന്ന എടിഎം പിന്‍ നമ്പരും മാഗ്നറ്റിക് കോഡും ഡ്യൂബ്ലിക്കേറ്റ് കാര്‍ഡില്‍ പ്രിന്റ് ചെയ്താണ് മോഷണം. തുടര്‍ച്ചയായി ബാങ്ക് അവധിയുള്ള രണ്ട് ദിവസങ്ങളില്‍ പണം കവര്‍ന്നത് ആസൂത്രണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. റോബിന്‍ ഹുഡ് ചിത്രത്തിന്റെ പ്രമേയം പോലെ ഹൈടെക് കവര്‍ച്ച രീതിയാണ് ഇവിടെയും തട്ടിപ്പുകാര്‍ അവലംബിക്കുന്നത്.