ചിട്ടിതട്ടിപ്പ് കേസില്‍ കരിവേലിമറ്റം ചിട്ടീസ് ഉടമയും മാനേജറും അറസ്റ്റില്‍
ചിട്ടിലഭിച്ചിട്ടും പണം നല്‍കാതിരുന്നതോടെ കളമശ്ശേരി സ്വദേശി സുനീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കരവേലിമറ്റം ചിട്ടീസ് ഉടമ നവാസ്, മാനേജര്‍ സലാം എന്നിവരാണ് അറസ്റ്റിലായത്.
ചിട്ടിതട്ടിപ്പ് കേസില്‍ കരിവേലിമറ്റം ചിട്ടീസ് ഉടമയേയും മാനേജരേയും കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് കളമശ്ശേരി സ്റ്റേഷനില്‍മാത്രം പരാതിലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉടമകള്‍ അറസ്റ്റിലായതറിഞ്ഞതോടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് നിരവധിപേര്‍ പരാതിയുമായി സ്റ്റേഷനിലെത്തി.
ചിട്ടിലഭിച്ചിട്ടും പണം നല്‍കാതിരുന്നതോടെ കളമശ്ശേരി സ്വദേശി സുനീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കരവേലിമറ്റം ചിട്ടീസ് ഉടമ നവാസ്, മാനേജര്‍ സലാം എന്നിവരാണ് അറസ്റ്റിലായത്. തൊട്ടുപിന്നാലെ നിരവധി പേര്‍ കളമശ്ശേരി സ്റ്റേഷനില്‍ പരാതിയുമായെത്തി. പ്രതികള്‍ ഓഫീസില്‍ വരാതെ മുങ്ങിനടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രതികള്‍ക്കെതിരെ തൊടുപുഴ, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളിലും നേരത്തെതന്നെ പരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ തട്ടിപ്പിലുള്‍പ്പെട്ടിട്ടുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ്. പ്രതികള്‍ അറസ്റ്റിലായതറിഞ്ഞതോടെ തൊടുപുഴയില്‍ നിന്നടക്കം നിരവധിപേര്‍ പരാതിയുമായെത്തി. പ്രതികളെ കാണിക്കണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.