യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശം
ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു.
യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിന് ഘടകക്ഷികളുടെ രൂക്ഷവിമര്‍ശം. ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. യുഡിഎഫ് യോഗങ്ങള്‍ സമയം കളയല്‍ മാത്രമാകുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കണമെന്നും ഘടകക്ഷികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര കേരള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സമര പരിപാടുകളുമായി മുന്നോട്ട് പോകുമെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം. മന്ത്രി മെഴ്സിക്കുട്ടിയമ്മക്കെതിരായ അഴിമതി ആരോപണത്തില്‍ ഇടതുപക്ഷം മൌനം പാലിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.