തൃശൂര്‍ പൂരത്തിന് പൊട്ടാസ്യം ക്ലോറേറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
പൂരം വെട്ടിക്കെട്ടിന്‍റെ മുഖ്യ ആകര്‍ഷകങ്ങളായ ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് എന്നിവക്ക് പൊട്ടാസ്യം ക്ലോറേറ്റാണ് ഉപയോഗിക്കുന്നത്
ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടില്‍ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കേണ്ടെന്ന് തീരുമാനം.തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിതല യോഗത്തിലാണ് തീരുമാനം.പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാതെ വെടിക്കെട്ട് ഗംഭീരമാക്കാനുള്ള നടപടികളുണ്ടാകുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു
പുറ്റിങ്ങള്‍ ദുരന്തത്തെ തടുര്‍ന്ന് കേന്ദ്ര എക്സ്പ്ലോസീവ് നിയമം കര്‍ക്കശമാക്കിയതാണ് വെടിക്കെട്ടിന്‍റെ പ്രധാനതടസ്സമായി നിന്നത്.ഈ സാഹചര്യത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് വച്ച് ഉന്നതതല യോഗം ചേര്‍ന്നത്.വെടിക്കെട്ടിന്‍റെ പ്രധാന ആകര്‍ഷകങ്ങളായ ഗുണ്ട്,അമിട്ട് കുഴിമിന്നല്‍ എന്നിവയില്‍ ഉപയോഗിച്ച് വരുന്ന പൊട്ടാസ്യം ക്ലോറൈറ്റ് ഇത്തവണ ഉപയോഗിക്കണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ തീരുമാനം.ഇത് ഉപയോഗിക്കാതെ തന്നെ വെടിക്കെട്ട് ആകര്‍ഷകമാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.,വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന്,കേന്ദ്ര എക്സ്പ്ലോസീവ് വിഭഗത്തിലെ ഉദ്യോഗസ്ഥര്‍,പൂരകമ്മീറ്റി പ്രതിനധികകള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.