എകെ ശശീന്ദ്രനെതിരായ ഫോൺകെണി കേസിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച

Update: 2018-05-07 20:41 GMT
Editor : Subin
എകെ ശശീന്ദ്രനെതിരായ ഫോൺകെണി കേസിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച
Advertising

കയ്യേറ്റ ആരോപണത്തിൽ തോമസ് ചാണ്ടി രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താൻ സാധ്യത കൽപ്പിക്കപ്പെട്ട ശശീന്ദ്രന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിർണ്ണായകമാണ്.

മുൻമന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺകെണി കേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും. സംഭവത്തിലെ ഗൂഡാലോചനയാണ് കമ്മീഷൻ അന്വേഷിച്ചത്. ചാനൽ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയെന്നാണ് കേസ്.

Full View

മുൻമന്ത്രി എകെ ശശീന്ദ്രനെ ഫോൺകെണിയിൽ കുടുക്കിയ സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കാൻ ഏപ്രിൽ ഒന്നിനാണ് സർക്കാർ റിട്ട.ജില്ല ജഡ്ജി പിഎസ് ആൻറണി അധ്യക്ഷനായുളള ഏകാംഗ കമ്മീഷനെ നിയമിച്ചത്. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുക, ദുരുദ്ദേശ്യത്തോടെ ആരെല്ലാം പിന്നിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ശുപാർശ ചെയ്യാനും നിർദേശിച്ചിരുന്നു.

മൂന്നുമാസമായിരുന്ന കമ്മീഷന്‍റെ കാലാവധി പിന്നീട് ആറ് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 20ഓളം പേരെ വിസ്തരിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയത്. ചൊവ്വാഴ്ച രാവിലെ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. കഴിഞ്ഞ മാർച്ച് 26നാണ് അന്ന് ഗതാതഗമന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. അഭിമുഖത്തിനായി സമീപിച്ച ചാനൽ ലേഖികയോട് അംശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ഫോൺരേഖകൾ കൂടി പുറത്ത് വന്നതോടെ അന്ന് തന്നെ മന്ത്രി രാജിവെക്കുകയും ചെയ്തു.

എന്നാൽ ശശീന്ദ്രനെ ഫോൺകെണിയിൽ കുടുക്കുകയായിരുന്നെന്ന് പിന്നീട് ആരോപണമുയരുകയും പരാതിക്കാരി പരാതി പിൻവലിക്കാൻ ഹൈക്കോടതിയിൽ അപേക്ഷനൽകുകയും ചെയ്തു. കയ്യേറ്റ ആരോപണത്തിൽ തോമസ് ചാണ്ടി രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താൻ സാധ്യത കൽപ്പിക്കപ്പെട്ട ശശീന്ദ്രന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിർണ്ണായകമാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News