കേരളത്തില്‍ നിന്ന് ഒരു സംഘം നാടുവിട്ടതിന് പിന്നില്‍ അബ്ദുല്‍ റാഷിദെന്ന് സംശയം

Update: 2018-05-07 16:16 GMT
Editor : admin
Advertising

പീസ് അന്താരാഷ്ട്ര സ്കൂളുകളുടെ സെയില്‍സ് മാനേജറായിരുന്നു. മാസങ്ങള്‍ക്ക് മുന്പ് ഉന്നത വിദ്യാഭ്യാസത്തിനായി പോകുകയാണെന്ന് പറഞ്ഞാണ് റാഷിദ് ചുമതലയൊഴിഞ്ഞതെന്ന്

Full View

കേരളത്തില്‍ നിന്ന് ഒരു സംഘം നാടുവിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കാസര്‍കോട് സ്വദേശി അബ്ദുല്‍ റാഷിദെന്ന് സംശയം. കോഴിക്കോട് ആസ്ഥാനമായ പീസ് അന്താരാഷ്ട്ര സ്‌കൂളുകളുടെ സെയില്‍സ് മാനേജറായിരുന്നു റാഷിദ്. മാസങ്ങള്‍ക്ക് മുമ്പ് ഉന്നത വിദ്യാഭ്യാസത്തിനായി പോകുകയാണെന്ന് പറഞ്ഞാണ് റാഷിദ് ചുമതലയൊഴിഞ്ഞതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

പീസ് എജ്യൂക്കേഷന്‍ ഫൌണ്ടേഷന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് ജോലിക്കാരനായി 2015ലാണ് റാഷിദ് എത്തുന്നത്. ഫൌണ്ടേഷനു കീഴില്‍ 13 സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളിലേക്കുള്ള സാധന സാമഗ്രികള്‍ വാങ്ങുന്ന ജോലിയായിരുന്നു റാഷിദ് ചെയ്തിരുന്നത്. ഉപരിപഠനത്തിനായി ശ്രീലങ്കയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ജോലി അവസാനിപ്പിച്ചതെന്ന് പീസ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സൌമ്യനും ശാന്തനുമായിരുന്നുവെന്നും റാഷിദ് ഐഎസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല എന്നും അക്ബര്‍ ചെറിയക്കാട്ട് പറഞ്ഞു. തൃക്കരിപ്പൂര്‍ ഉടുമ്പന്തല സ്വദേശിയായ അബ്ദുല്‍ റാഷിദാണ് കാസര്‍കോടു നിന്നും കാണാതായവരെ വിദേശത്തേക്ക് കൊണ്ടുപോയതെന്നാണ് ആരോപണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News