കരുണ മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനെതിരെ വിദ്യാര്‍ഥികളുടെ സമരം
മാനേജ്മെന്റിന്റെ പ്രതികാര നടപടികള്‍ ഭയന്ന് മുഖം മറച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.
പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. മാനേജ്മെന്റ്, വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു എന്നാരോപിച്ചാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.
കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷയൊരുക്കുക, ക്രിമിനലുകളായ സുരക്ഷാ ജീവനക്കാരെ മാറ്റുക തുടങ്ങിയ ഇരുപത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികളുടെ സമരം. വിദ്യാര്‍ഥി വിരുദ്ധ നിലപാടെടുക്കുന്ന മാനേജറെ പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു
കഴിഞ്ഞ ദിവസം സുരക്ഷാജീവനക്കാരും പുറത്തുനിന്നെത്തിയ ഒരു സംഘവും ചേര്‍ന്ന് കോളേജില്‍ നടത്തിയ ആക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് സമരം ആരംഭിച്ചത്.
മാനേജ്മെന്റിന്റെ പ്രതികാര നടപടികള്‍ ഭയന്ന് മുഖം മറച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. വിദ്യാര്‍ഥി സമരത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായിട്ടില്ല.