ചുറ്റും ഉപ്പുവെള്ളം‌‌; വൈപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Update: 2018-05-08 09:31 GMT
Editor : admin
ചുറ്റും ഉപ്പുവെള്ളം‌‌; വൈപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
Advertising

വേനല്‍ കടുത്തതോടെ ഇത്തവണയും വൈപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.

വേനല്‍ കടുത്തതോടെ ഇത്തവണയും വൈപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്ന ജല അതോറിറ്റിയുടെ വെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് വൈപ്പിന്‍കാരുടേത്.

വൈപ്പിന്‍കാര്‍ക്ക് ഏറ്റവും ലക്ഷ്വറിയായിട്ടുള്ള വസ്തു എന്നും ശുദ്ധ ജലം തന്നെയാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച ഭൂഗര്‍ഭ പൈപ്പുകളില്‍ വെള്ളം നിറയുന്നത്. ആ ദിവസങ്ങളില്‍ കിട്ടാവുന്ന എല്ലാ പാത്രങ്ങളിലും വെള്ളം ശേഖരിച്ച് വെയ്ക്കുകയാണ് പ്രധാന ജോലി.
തോടും കായലുമൊക്കെയായി ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് ഈ പ്രദേശം. എവിടെ കുഴി കുത്തിയാലും വെള്ളം കിട്ടുകയും ചെയ്യും. എന്നാല്‍ ഒരാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയാത്ത ഉപ്പുവെള്ളമാണെന്ന് മാത്രം. ചിലപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ജല വിതരണം നിലയ്ക്കും. ഒരറിയിപ്പുമില്ലാതെ ദിവസങ്ങള്‍ക്ക് ശേഷം വെള്ളമെത്തുകയും ചെയ്യും. എല്ലാ വര്‍ഷത്തെയും സ്ഥിരാവശ്യങ്ങളില്‍ ഒന്നായി ഇപ്പോള്‍ വൈപ്പിന്‍കാരുടെ കുടിവെള്ള പ്രശ്നം മാറിക്കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ശാശ്വത പരിഹാരം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാര്‍.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News