കൃത്രിമമഴ പെയ്യിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പീഡനങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് മുരളീധരന്‍

Update: 2018-05-08 18:08 GMT
Editor : Subin
കൃത്രിമമഴ പെയ്യിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പീഡനങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് മുരളീധരന്‍
Advertising

എന്ത് പറഞ്ഞാലും കഴിഞ്ഞ തവണ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നുവെന്നാണ് ഭരണപക്ഷം പറയുന്നത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞല്ലേ അധികാരത്തില്‍ വന്നത്. സ്ത്രീകളെ ശരിയാക്കുകയാണോ ചെയ്യുന്നത്.

Full View

കരിമേഘങ്ങളെ റഡാറ് വെച്ച് കണ്ടുപിടിച്ച് രാസപ്രവര്‍ത്തനത്തിലൂടെ മഴപെയ്യിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ പാവപ്പെട്ട പെണ്‍കുട്ടികളെ പിച്ചിച്ചീന്തുമ്പോള്‍ നോക്കിയിരിക്കുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍. നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു മുരളീധരന്റെ പരാമര്‍ശങ്ങള്‍. സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വിഷയം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു കെ മുരളീധരന്റെ ആവശ്യം.

വടക്കാഞ്ചേരി പീഡനക്കേസില്‍ ജയന്തനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ജയന്തനെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല അക്കാര്യം ആവശ്യപ്പെട്ട് സമരം നടത്തിയ അനില്‍ അക്കര എംഎല്‍എയെ ക്രൂരമായി തല്ലിച്ചതക്കുകയാണ് ഈ സര്‍ക്കാരിന്റെ പൊലീസ് ചെയ്തത്. ആ പൊലീസിന് പിന്നെങ്ങനെയാണ് പീഡനക്കേസുകള്‍ പിടിക്കാനാവുക.

കൊട്ടിയൂരില്‍ പീഡനം നടത്തിയയാളെ അറസ്റ്റ് ചെയ്‌തെന്നത് ശരിയാണ് എന്നാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ പിടിച്ച് അവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കികൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിയെ പിടിച്ചോ എന്ന് ചോദിച്ചാല്‍ പ്രതിയെ പിടിച്ചു, എന്നാല്‍ കോടതിയില്‍ പോയി പ്രതികള്‍ കേസുകളില്‍ നിന്നും ഊരിപോകുന്നു.

Full View

എന്ത് പറഞ്ഞാലും കഴിഞ്ഞ തവണ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നുവെന്നാണ് ഭരണപക്ഷം പറയുന്നത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞല്ലേ അധികാരത്തില്‍ വന്നത്. സ്ത്രീകളെ ശരിയാക്കുകയാണോ ചെയ്യുന്നത്. കുട്ടികളെ ശരിയാക്കുകയാണോ ചെയ്യുന്നത് പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടികളെ ശരിയാക്കാനാണോ ഈസര്‍ക്കാര്‍ എന്നും മുരളീധരന്‍ നിയമസഭയില്‍ ചോദിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News