ആര്‍ത്തവത്തിന്റെ പേരില്‍ ശബരിമല പ്രവേശനം വിലക്കുന്നത് സ്ത്രീവിരുദ്ധമെന്ന് സുപ്രീംകോടതി
Update: 2018-05-08 00:40 GMT
വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മൌലികാവകാശങ്ങള്‍ ഉറപ്പുവരുത്തലാണ് ഭരണഘടനയുടെ ലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ശബരിമലയിലെം സ്ത്രീ പ്രവേശം സംബന്ധിച്ച ഹൈക്കോടതി വിധി കേസിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി. വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മൌലികാവകാശങ്ങള്‍ ഉറപ്പുവരുത്തലാണ് ഭരണഘടനയുടെ ലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ത്തവത്തിന്റെ പേരില്‍ പ്രവേശനം വിലക്കുന്നത് സ്ത്രീകളുടെ അന്തസ്സിനു മേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.