പെയിന്‍ ആന്‍റ് പാലിയേറ്റീവ് സേവനങ്ങളുമായി ഫറൂഖ് കോളജ് വിദ്യാര്‍ഥികള്‍

Update: 2018-05-08 13:20 GMT
Editor : Subin
പെയിന്‍ ആന്‍റ് പാലിയേറ്റീവ് സേവനങ്ങളുമായി ഫറൂഖ് കോളജ് വിദ്യാര്‍ഥികള്‍
Advertising

എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയാണ് വിദ്യാര്‍ഥികളുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം ...

പഠന കാലയളവില്‍ സമൂഹത്തിന് താങ്ങും തണലുമായി മാറുകയാണ് കോഴിക്കോട് ഫറൂഖ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. രോഗികളെ പരിചരിച്ചും ചികിത്സ സഹായങ്ങള്‍ നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ നന്മയുടെ പുതിയ വഴി സൃഷ്ടിക്കുന്നത്. ഇരുന്നൂറിലധികം വിദ്യാര്‍ഥികളാണ് പെയിന്‍ ആന്‍റ് പാലിയേറ്റീവ് സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Full View

പെയിന്‍ ആന്‍റ് പാലിയേറ്റീവ് എന്നത് ഇന്ന് പുതുമയുള്ള ഒന്നല്ല. പക്ഷേ കോളേജിലെ ക്ലാസു കഴിഞ്ഞാലുടന്‍ സേവനത്തിനായി വിദ്യാര്‍ഥികള്‍ രോഗികളുടെ വീട്ടിലേക്ക് പോവുക. ആഴ്ചയില്‍ ഒരു ദിവസം ഡോക്ടറുടെ കൂടെയും മറ്റൊരു ദിവസം നെഴ്സിന് ഒപ്പവുമാണ് വിദ്യാര്‍ഥികള്‍ രോഗികള്‍ക്ക് അടുത്ത് എത്തുക. ഇതിനെല്ലാം പുറമേ സ്വന്തമായി പാലിയേറ്റീവ് ക്ലിനിക്കും ഫറൂഖ് കോളേജിന് സ്വന്തം.

രോഗി പരിചരണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതും വിദ്യാര്‍ഥികള്‍തന്നെ. ആവശ്യമായ മരുന്നും ഇവര്‍ രോഗികള്‍ക്ക് എത്തിച്ച് നല്‍കും എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിതന്നെയാണ് വിദ്യാര്‍ഥികളുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം .കുട്ടികള്‍ക്ക് പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News