മേയറെ ആക്രമിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ആര്‍എസ്എസ് പ്രവര്‍ത്തകനായ വലിയവിള സ്വദേശി ആനന്ദാണ് കസ്റ്റഡിയിലായത്. വധശ്രമത്തിനാണ്..
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി കെ പ്രശാന്തിനെ കയ്യേറ്റം ചെയ്ത കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. എന്നാല്‍ കേസില്‍ ബിജെപി കൌണ്‍സിലര്‍മാരുടെ അറസ്റ്റ് വൈകുകയാണ്. ബിജെപിയുടെ പ്രതിഷേധമാണ് അറസ്റ്റ് വൈകിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തിരുവനന്തപുരം വലിയവിള സ്വദേശി ആനന്ദാണ് ഇന്നലെ രാത്രി പൊലീസിന്‍റെ പിടിയിലായത്. മേയറെ ആക്രമിക്കാനായി പുറത്ത് നിന്നെത്തിയ സംഘത്തില്‍പ്പെട്ട പ്രധാനിയാണ് ആനന്ദ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമത്തില്‍ ഇയാളുടെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. പുറത്ത് നിന്നെത്തിയ മറ്റ് ആറ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഗിരികുമാര്‍ ഉള്‍പ്പെടെ ബിജെപി കൌണ്‍സിലര്‍മാരെ ഇനിയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല.
കൌണ്‍സിലര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തരുതെന്നാവശ്യപ്പെട്ട ബിജെപി അറസ്റ്റുണ്ടായാല്‍ തടയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബിജെപി കൌണ്‍സിലര്‍ ലക്ഷ്മിയെ ആക്രമിച്ചെന്നാരോപിച്ച് മേയര്‍ക്കെതിരെ ദലിത് പീഡനത്തിന് കേസെടുക്കണമെന്ന ആവശ്യവും ബിജെപി ഉന്നയിക്കുന്നു. ഇന്ന് ദേശീയ എസ്‍സി / എസ്ടി കമ്മിഷന്‍ അംഗം ആശുപത്രിയിലെത്തി ബിജെപി കൌണ്‍സിലറെ സന്ദര്‍ശിച്ചേക്കും. തലസ്ഥാനത്ത് സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.