ജിഷയുടെ കൊലപാതകം: അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു

Update: 2018-05-08 03:35 GMT
Editor : admin
ജിഷയുടെ കൊലപാതകം: അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു
ജിഷയുടെ കൊലപാതകം: അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു
AddThis Website Tools
Advertising

പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി കേന്ദ്രനേതാക്കള്‍ തെരഞ്ഞെ‌‌ടുപ്പ് കമ്മീഷണനെ കണ്ടു.

പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി കേന്ദ്രനേതാക്കള്‍ തെരഞ്ഞെ‌‌ടുപ്പ് കമ്മീഷണനെ കണ്ടു. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നതായും കേരള പൊലീസ് ന‌ടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കേരളത്തില്‍ ദലിത് വനിതകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റി ഏഴാം തിയതി കേരളം സന്ദര്‍ശിക്കും. മീനാക്ഷി ലേഖി, അര്‍ജുന്‍ മേഖ്‌വാള്‍, ഉദിത്ത് രാ‌ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News