നിയമസഭയിലും 'പ്രവേശനോത്സവം'
ഒന്നാം ക്ലാസിലെത്തിയ വിദ്യാര്‍ഥികളുടെ മനസായിരുന്നു ആദ്യമായി നിയമസഭയിലെത്തിയ പലര്‍ക്കും.
ഒന്നാം ക്ലാസിലെത്തിയ വിദ്യാര്‍ഥികളുടെ മനസായിരുന്നു ആദ്യമായി നിയമസഭയിലെത്തിയ പലര്‍ക്കും. നേരിയ ഭയത്തോടെയാണ് മിക്കവരും സഭാഹാളിലേക്ക് പ്രവേശിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം പുതുമുഖങ്ങളുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.
ചിലര്‍ ആശങ്ക പങ്കുവെച്ചപ്പോള്‍ മറ്റ് ചിലര്‍ ആത്മവിശ്വാസത്തോടെയാണ് സഭയില്‍ കയറിയത്. സന്തോഷമുണ്ടെന്നായിരുന്നു ബേബി എംഎല്‍എ മുഹ്സിന്റെയും പിന്നെ സി കെ ശശീന്ദ്രന്റെയും പ്രതികരണം. പുതുമുഖങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു നടന്‍ മുകേഷും മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ ജോര്‍ജും.
സത്യപ്രതിജ്ഞക്ക് ശേഷം പുറത്തിറങ്ങിയ പുതുമുഖങ്ങളെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മാധ്യമ പ്രവര്‍ത്തകരും കാത്തുനിന്നിരുന്നു.