ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി

Update: 2018-05-08 13:48 GMT
Editor : Alwyn K Jose
ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി
Advertising

2011 -12 കാലഘട്ടത്തില്‍ പെര്‍മിറ്റ് ലഭിച്ച ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന ഇളവ് ഹൈക്കോടതി റദ്ദാക്കി

Full View

സംസ്ഥാനത്തെ മുഴുവന്‍ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി. 2011 -12 കാലഘട്ടത്തില്‍ പെര്‍മിറ്റ് ലഭിച്ച ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന ഇളവ് ഹൈക്കോടതി റദ്ദാക്കി. 2012 ലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നിങ്ങോട്ട് കേരളത്തിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി വേണമെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി. 2011- 12 കാലഘട്ടത്തിലെ ക്വാറി പെര്‍മിറ്റുകള്‍ പാരിസ്ഥിതികാനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ പെര്‍മിറ്റുകളെ സാധുവായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ക്വാറി ഉടമകള്‍ സമര്‍പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News