ജിഷ കൊലക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നാളെ വീണ്ടും പരിഗണിക്കും
Update: 2018-05-09 08:12 GMT
വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. ബി എ ആളൂര്‍ സമര്‍പ്പിച്ച ഹരജിയും കോടതി നാളെ പരിഗണിക്കും.
ജിഷ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു സമര്‍പ്പിച്ച ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വീണ്ടും പരിഗണിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, സാഹചര്യ തെളിവുകള്‍ എന്നിവ സാധൂകരിക്കുന്നതല്ല അന്വേഷണ സംഘത്തിന്റെ കുറ്റപത്രം എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. ബി എ ആളൂര്‍ സമര്‍പ്പിച്ച ഹരജിയും കോടതി നാളെ പരിഗണിക്കും. വിചാരണക്ക് ആവശ്യമായ രേഖകള്‍ പ്രോസിക്യൂഷന്‍ നല്‍കിയിട്ടില്ലെന്ന് കാണിച്ചാണ് ആളൂരിന്റെ ഹരജി. വിചാരണ ആരംഭിക്കണോ വേണ്ടയോ എന്ന് ഹരജി പരിഗണിച്ചതിന് ശേഷം കോടതി നാളെ തീരുമാനിക്കും.