തകര്‍ച്ചയുടെ വക്കില്‍ ചെറുകിട വാണിജ്യ, വ്യവസായ മേഖല
ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ളവയിലേക്ക് സ്ഥാപനങ്ങള്‍ക്ക് നീങ്ങേണ്ടിവരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
നോട്ട് നിരോധനം മൂലം പ്രതിസന്ധിയിലായ വാണിജ്യ വ്യവസായിക മേഖല കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന. ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ളവയിലേക്ക് സ്ഥാപനങ്ങള്‍ക്ക് നീങ്ങേണ്ടിവരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. പ്രതിസന്ധി മറികടക്കാന്‍ ഒരു വര്‍ഷം വരെ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.
നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറുകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങളേയും നിര്‍മാണ മേഖലയേയുമാണ്. ഒറ്റ ഹര്‍ത്താല്‍ ദിനം കൊണ്ടുമാത്രം കോടികളുടെ നഷ്ടമുണ്ടാകുന്ന ഇവര്‍ക്ക് ഒരു മാസത്തോളമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി കനത്ത പ്രഹരമാണ് ഏല്‍പിച്ചത്. റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ന്നതോടെ അനുബന്ധ വ്യവസായങ്ങളും തളര്‍ന്നു. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ആകാത്തതും വ്യാവസായിക മേഖലയെ തളര്‍ത്തി. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കടുത്ത നടപടികളിലേക്ക് പോകാന്‍ നിര്ബന്ധിതരാവുകയാണ് പലരും.
രൂപയ്ക്കെതിരെ ഡോളര്‍ ശക്തമായതോടെ വിദേശത്ത് നിന്ന് ഓര്‍ഡറുകള്‍ ധാരാളമുണ്ടെങ്കിലും നല്‍കാനാവുന്നില്ല. പ്രതിസന്ധി മറികടക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. അടുത്ത യൂണിയന്‍ ബജറ്റില്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. പക്ഷെ വായ്പയെടുത്ത് പ്രവര്‍ത്തിക്കുന്ന എത്രസ്ഥാപനങ്ങള്‍ക്ക് ഈ പ്രതിസന്ധിഘട്ടം അതിജീവിക്കാനാവുമെന്നാണ് സംശയം.