എസ്എന്‍ഡിപി ശിവഗിരിമഠം ബന്ധം ശക്തിപ്പെടുന്നു

Update: 2018-05-09 20:50 GMT
എസ്എന്‍ഡിപി ശിവഗിരിമഠം ബന്ധം ശക്തിപ്പെടുന്നു
Advertising

മഠവും യോഗവും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്ന് താല്‍പര്യമാണ് എസ് എന്‍ ഡി പി യോഗം നേതാക്കളില്‍ വലിയൊരു ഭാഗത്തിനുമുള്ളത്. ശിവഗിരി മഠത്തിനും ഇതേ താല്‍പര്യമുണ്ടെന്നും എസ് എന്‍ ഡി പി നേതൃത്വം പറയുന്നു.

ശിവഗിരി മഠത്തിനും വെള്ളാപ്പള്ളി നടേശനും ഇടയിലെ മഞ്ഞുരുക്കത്തിന് വേഗത കൂടുന്നു. ചേര്‍ത്തലയില്‍ നടക്കുന്ന ശ്രീനാരായണ ദര്‍ശന മഹാസത്രത്തില്‍ ശിവഗിരി മഠത്തിലെ സന്യാസിമാരും വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള എസ്എന്‍ഡിപി യോഗം നേതാക്കളും വേദി പങ്കിട്ട് സത്രത്തിന് നേതൃത്വം നല്‍കി. ശിവഗിരി മഠം ഈഴവരുടെ ആത്മാവാണെന്ന് സത്രം ഉദ്ഘാടനം ചെയ്യവെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Full View

ശിവഗിരി മഠത്തെ നയിക്കുന്ന സന്യാസിമാരും എസ്എന്‍ഡിപി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശനും തമ്മില്‍ പരസ്പരം ആരോപണങ്ങളുന്നയിച്ചിരുന്ന കാലത്തില്‍ നിന്ന് അടുത്തിടെ ഇരു കൂട്ടരും തമ്മിലുള്ള ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ തീര്‍ത്ത് ബന്ധം കൂടുതല്‍ ശക്തമാക്കുന്ന രീതിയിലാണ് എസ്എന്‍ഡിപി യോഗത്തിന്റെ ചേര്‍ത്തല, കണിച്ചുകുളങ്ങര ശാഖകള്‍ ചേര്‍ന്ന് ശ്രീനാരായണ ദര്‍ശന മഹാ സത്രം നടത്തുന്നത്. ശിവഗിരി മഠം സന്യാസിമാരുടെ നേതൃത്വത്തിലാണ് സത്രത്തിലെ ചടങ്ങുകള്‍. ഉദ്ഘാടനം ചെയ്തത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും.

മഠവും യോഗവും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്ന് താല്‍പര്യമാണ് എസ് എന്‍ ഡി പി യോഗം നേതാക്കളില്‍ വലിയൊരു ഭാഗത്തിനുമുള്ളത്. ശിവഗിരി മഠത്തിനും ഇതേ താല്‍പര്യമുണ്ടെന്നും എസ് എന്‍ ഡി പി നേതൃത്വം പറയുന്നു.

Tags:    

Similar News