ഹോട്ടല്‍ വില വര്‍ധനവില്‍ ഉരുണ്ടുകളിച്ച് സര്‍ക്കാര്‍
ജിഎസ്ടിയുടെ പേരില്‍ ഭക്ഷണവില കൂട്ടാന്‍ ഒരു ന്യായീകരണവുമില്ലെന്ന് പറഞ്ഞിരുന്ന ധനമന്ത്രി ഇപ്പോള്‍ പറയുന്നത് ഹോട്ടല്‍ ഭക്ഷണ വില വര്‍ധിക്കുമെന്നാണ്..
ഹോട്ടല്‍ വില വര്‍ധനവില്‍ ഉരുണ്ടുകളിച്ച് സര്‍ക്കാര്‍. ജിഎസ്ടിയുടെ പേരില്‍ ഭക്ഷണവില കൂട്ടാന്‍ ഒരു ന്യായീകരണവുമില്ലെന്ന് പറഞ്ഞിരുന്ന ധനമന്ത്രി ഇപ്പോള്‍ പറയുന്നത് ഹോട്ടല്‍ ഭക്ഷണ വില വര്‍ധിക്കുമെന്നാണ്. ജിഎസ്ടി വന്ന് ഒരാഴ്ചക്കുള്ളില്‍ ധനമന്ത്രി വിളിച്ചുചേര്‍ത്തത് മൂന്ന് വാര്‍ത്താ സമ്മേളനങ്ങള്‍.
ഹോട്ടല്‍ ഭക്ഷണ വിലയുമായി ബന്ധപ്പെട്ട് ജൂലൈ മൂന്നിന് പറഞ്ഞത്, നേരത്തെ ചുമത്തിയിരുന്ന വിവിധ നികുതികള്‍ കുറയുകയും ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് ലഭിക്കുകയും ചെയ്യുന്നതോടെ വില കുറയുമെന്നായിരുന്നു. എന്നാല്‍, ഹോട്ടലുടമകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ട ശേഷം ജൂലൈ ഏഴിന് പറഞ്ഞതാവട്ടെ നേരെ തിരിച്ചും. വിലകുറയുകയല്ല, കൂടുകയാണുണ്ടാവുക എന്നര്‍ഥം. ഹോട്ടല്‍ ഭക്ഷണ വിലയുടെ കാര്യത്തില്‍ ധനമന്ത്രിക്ക് കണക്ക് പിഴച്ചതാണോ ഇപ്പോള്‍ ഹോട്ടലുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണോ എന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.