നഴ്‌സുമാര്‍ സമരം ശക്തമാക്കി
യുനൈറ്റഡ് നഴ്‌സസ് അസിസിയേഷന്റെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തിയ നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു
വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം ശക്തമാക്കി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചു. യുനൈറ്റഡ് നഴ്‌സസ് അസിസിയേഷന്റെ നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തിയ നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. സമരം നടത്തുന്ന നഴ്‌സുമാര്‍ ഇനി കോടതിയെ സമീപിക്കട്ടെയെന്നായിരിന്നു ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രതികരണം
അടിസ്ഥാന ശമ്പളം 20000 രൂപയാക്കുക എന്നതായിരുന്നു നഴ്‌സുമാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഡിഎ അടക്കം ആനുകൂല്യങ്ങള്‍ ലയിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മിനിമം വേതനം നിശ്ചയിച്ചത്. ഇതോടെ 1500 രൂപയുടെ വര്‍ധന മാത്രമേ ലഭിക്കൂ എന്നാണ് നഴ്‌സുമാര്‍ പറയുന്നത്. നിലവിലെ വര്‍ധന അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് സമരം തുടങ്ങിയത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി തന്നെ ബാധിച്ചു. യുനൈറ്റഡ് നഴ്‌സസ് അസിസിയേഷന്റെ സെക്രെറ്ററിറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നഴ്‌സുമാര്‍ കൂട്ട അവധി എടുത്തതോടെ സംസ്ഥാനത്തെ പല ആശുപത്രികളിലും നഴ്‌സുമാരുടെ സേവനം വളരെ കുറഞ്ഞു. സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്കിയുള്ള സമരം ഉള്‍പ്പെടെ തീരുമാനിക്കാനുള്ള നീക്കത്തിലാണ്. പണി മുടക്കിയുള്ള സമരം തുടങ്ങിയാല്‍ സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും. സമരക്കാര്‍ ഇനി കോടതിയെ സമീപിക്കട്ടെ എന്നായിരിന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
വേതനം ഉയര്‍ത്താമെന്ന് പറഞ്ഞിട്ടും സമരം തുടരുന്ന നഴ്‌സമാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടേയും നിലപാട്.