സ്‍കൂള്‍ ഏറ്റെടുക്കലിനെ എതിര്‍ത്ത് കെസിബിസി

Update: 2018-05-09 17:37 GMT
Editor : admin
സ്‍കൂള്‍ ഏറ്റെടുക്കലിനെ എതിര്‍ത്ത് കെസിബിസി
Advertising

എയ്ഡഡ് സ്കൂളുകള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുവെന്ന് കെസിബിസി.

Full View

എയ്ഡഡ് സ്കൂളുകള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുവെന്ന് കെസിബിസി. സ്കൂളുകള്‍ പൂട്ടാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമാവുകയാണ്. സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തി സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള നിലപാട് കോടതിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. അതിനെതിരെ മാനേജ്മെന്റുകള്‍ ശക്തമായ നിലപാടെടുക്കും. ഈ നിലപാട് സര്‍ക്കാരിന്റെ ജനസമ്മതി കുറക്കുമെന്നും കെസിബിസി പറയുന്നു.

കെസിബിസി ഒരു തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അണ്‍ എക്കണോമിക് സ്കൂളുകള്‍ എന്ന പേരില്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അധ്യാപകരെ അനുവദിക്കാതെ പുതിയ അധ്യാപകരെ നിയമിക്കാനുള്ള നിരോധം നിലനില്‍ക്കുകയാണ്. ഈ നിരോധം നിലനില്‍ക്കുന്നിടത്തോളം കാലം സ്കൂളുകളിലേക്ക് കുട്ടികള്‍ വരാതെ വരുന്നു. സര്‍ക്കാരിന് അധ്യാപര്‍ക്ക് കൊടുക്കുന്ന ശമ്പളം മാത്രമാണ് വിഷയം. സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ ഏക്കര്‍ കണക്കിന് കെട്ടിടവും സ്കൂളും ഉപയോഗശൂന്യമാകുന്നു. ഇതിനെ നീതീകരിക്കാന്‍ പറ്റില്ല. എയ്ഡഡ് സ്കൂളുകള്‍ക്ക് നല്‍കേണ്ട മെയിന്റനന്‍സ് ഗ്രാന്റ് കഴിഞ്ഞ സര്‍ക്കാര്‍ ഉയര്‍ത്തി കോടിക്കണക്കിന് രൂപ അനുവദിച്ചു എന്ന പറഞ്ഞതല്ലാതെ ഗ്രാന്‍റ് കിട്ടിയില്ല. സിലബസുകള്‍ ഏകീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News